ധാരണാപത്രം ഒപ്പിടുന്നില്ലെന്ന് പരാതി; നഗരസഭ ചെയര്‍പേഴ്സനെ ഉപരോധിച്ചു

പത്തനംതിട്ട ജില്ലാസ്റ്റേഡിയം  വികസനത്തിന് നഗരസഭ ധാരണാപത്രം ഒപ്പിടാതെ‌ അട്ടിമറിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷാഗംങ്ങള്‍ നഗരസഭ ചെയര്‍പേഴ്സനെ ഉപരോധിച്ചു. പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ ഇടതുമുന്നണി പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിനുള്ളില്‍ കൊടിനാട്ടി. നഗരസഭാഗേറ്റിനുപുറത്തും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.    

കൗണ്‍സില്‍ യോഗം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന്  നഗരസഭാഅധ്യക്ഷയുടെ ചേംമ്പറില്‍ യോഗം ചേരാന്‍ തീരുമാനിച്ചു. ഇതോടെയാണ് അധ്യക്ഷയെ ഉപരോധിച്ചത്. 

സ്റ്റേഡിയം നവീകരണവിഷയത്തില്‍ യു.ഡി.എഫ് രാഷ്ട്രീയം കളിക്കുന്നുവെന്നാണ്  പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം തുടര്‍ന്നതോടെ നഗരസഭയ്ക്ക് മുന്നില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പിന്തുണയുമായെത്തി. നഗരസഭ ഓഫീസില്‍ പ്രതിഷേധക്കാര്‍ കൊടിയും കുത്തി. സമരം തുടരാനാണ് എല്‍.ഡി.എഫ് തീരുമാനം.