അതിർത്തിചിറ സാമൂഹ്യ വിരുദ്ധരുടെ താവളമായി

കായംകുളം കൃഷ്ണപുരത്തെ സാംസ്‌കാരിക കേന്ദ്രവും പരിസരവും  സാമൂഹ്യ വിരുദ്ധരുടെ താവളമായി. കോടികൾ മുടക്കി നിർമ്മിച്ച അതിർത്തിചിറയാണ്  സാമൂഹ്യ വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള ഇടമായി മാറിയത്. നിർമാണം ഏറെക്കുറെ പൂർത്തിയായിട്ടും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാത്തതാണ് ദുരവസ്ഥയ്ക്ക് കാരണം .

സാംസ്‌കാരിക കേന്ദ്രവും ഗ്രന്ഥശാലയും ഓപ്പൺ എയർ ഓഡിറ്റൊറിയവും ഉൾക്കൊള്ളുന്നതാണ് അതിർത്തി ചിറയുടെ പുതിയ മുഖം. മതിയായ ഫണ്ട്‌ ഉണ്ടായിട്ടും അന്തിമ ഘട്ടത്തിൽ നിൽക്കെ നിർമാണം  മുടങ്ങിയതോടെ കഥ മാറി. ഇവിടുത്തെ വിശ്രമ കേന്ദ്രങ്ങളും ശുചിമുറിയുമെല്ലാം മദ്യപരുടെയും മറ്റും താവളമായി. മാലിന്യനിക്ഷേപത്തിനും കുറവില്ല. എന്തുകൊണ്ടാണ് നിർമാണം പൂർത്തിയാക്കാത്തത് എന്ന ചോദ്യത്തിന് അധികാരികൾക്കും മറുപടി ഇല്ല.

2006ലാണ് അന്നത്തെ  MLA ആയിരുന്ന CK സദാശിവൻ അതിർത്തിച്ചിറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മാലിന്യം നിറഞ്ഞിരുന്ന ചിറ ആദ്യം  കരഭൂമിയാക്കി. തുടർന്ന് മൂന്നു  കോടി പത്തുലക്ഷം രൂപചിലവഴിച്ച  സാംസ്ക്കാരിക കേന്ദ്രം നിർമ്മിച്ചു. എംപി, MLA ഫണ്ടുകൾ ഉപയോഗിച് ഓപ്പൺ എയർ ഓഡിറ്റോറിയവും ഗ്രന്ഥശാലയും നിർമ്മിചു. എന്നാൽ 90ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും എന്ന് തുറന്നുകിട്ടുമെന്ന് മാത്രം നാട്ടുകാർക്കു അറിയില്ല.