നിർമാണം പൂർത്തിയാക്കിയില്ല; എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം

തിരുവനന്തപുരത്ത് റോഡിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച്  കെ.മുരളീധരന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം. അമ്പലമുക്ക് പരുത്തിപ്പാറ റോഡ് രണ്ടുവര്‍ഷമായിട്ടും നന്നാക്കാത്തതിനെതിരെയായിരുന്നു സമരം. ജല അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ഭിന്നതയാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ആരോപണം. 

രണ്ടുവര്‍ഷമായി ഈ റോഡിന്റ പേരില്‍ ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലടിക്കാന്‍ തുടങ്ങിയിട്ട്. പൈപ്പെല്ലാം മാറി പുതിയിട്ടെന്ന് ജല അതോറിറ്റി പറയുന്നത്. എന്നാല്‍  ടാര്‍ ചെയ്യാനായി യന്ത്രം ഇറക്കുമ്പോള്‍ പൈപ്പുകള്‍ വ്യാപകമായി പൊട്ടുന്നുണ്ടെന്ന് ജല അതോറിറ്റി പറയുന്നു. 

പലതവണ രണ്ടുവകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ട് പരാതി പറഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെയാണ് സ്ഥലം എം.എല്‍.എ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. .

സര്‍ക്കാര്‍ വകുപ്പുകളുടെ വീഴ്ചയായിട്ടും ചിലര്‍ രാഷ്ട്രീയലക്ഷ്യം വച്ച് തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണന്നും കെ മുരളീധരന്‍ പറഞ്ഞു. പണിപൂര്‍ത്തിയാക്കി ഉടന്‍ റോഡ് സഞ്ചാരയോഗ്യമാക്കിയിലെങ്കില്‍ ഒക്ടോബര്‍ രണ്ടുമുതല്‍ അനിശ്ചിതകാല നിരാഹാരസമരമാരംഭിക്കാനാണ് എം.എല്‍എയുടെ തീരുമാനം.