സുഗതകുമാരിയുടെ സഹ്യഹൃദയം ആസ്വാദകരിലേക്ക്

കവിയിത്രി സുഗതകുമാരിയുടെ പരിസ്ഥിതി കവിതകളുടെ സമാഹാരം സഹ്യഹൃദയം ആസ്വാദകരിലേക്ക്. വന്യജീവി–പ്രകൃതി ഫൊട്ടോഗ്രാഫര്‍മാരുടേതുള്‍പ്പടെ ഇരുനൂറിലേറെ ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സഹ്യഹൃദയം. തിരുവനന്തപുരത്ത് കവിവിഷ്ണുനാരായണന്‍ നമ്പൂതിരി പുസ്തകം പ്രകാശിപ്പിച്ചു.

പരിസ്ഥിതിനാശത്തെക്കുറിച്ചുള്ള ഒാര്‍മപ്പെടുത്തലുകളും മുന്നറിയിപ്പുകളുമായ നാല്‍പ്പത്തിയൊന്ന് കവിതകളാണ് സഹ്യഹൃദയത്തില്‍. കവിതയുടെ ഉള്ളടക്കത്തോട് ചേര്‍ന്നുപോകുന്ന അപൂര്‍വചിത്രങ്ങള്‍ കാഴ്ചാനുഭവംകൂടി പകരുന്നു. പ്രശസ്ത വനം വന്യജീവി ഫൊട്ടോഗ്രാഫര്‍മാരായ ബാലന്‍ മാധവന്‍, പി.കെ. ഉത്തമന്‍, എന്‍.പി ജയന്‍ തുടങ്ങി ഇരുപതിലേറെ ഫൊട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കവിവിഷ്ണുനാരായണ്‍ നമ്പൂതിരിയുടെ വീട്ടില്‍ പ്രകാശനം ചെ്യത പുസ്തകം വിജെടി ഹാളില്‍ പരിചയപ്പെടുത്തി.