ലാറി ബേക്കറിൻറെ നൂറാം ജന്മദിനാഘേഷം കോട്ടയത്ത് നടന്നു

വാസ്തുകലയില്‍ സമൂലമായ മാറ്റം വരുത്തിയ ആളാണ് ലാറി ബേക്കറെന്ന് എഴുത്തുകാരി അരുന്ധതി റോയി. ചെലവുകുറഞ്ഞ വീടുകളേക്കാള്‍ ചെലവില്ലാത്ത  വീടുകള്‍ എന്ന ആശയത്തോട് നീതിപുലര്‍ത്തിയ ആളായിരുന്നു ലാറി ബേക്കറെന്നും അരുന്ധതി റോയി പറഞ്ഞു. ലാറി ബേക്കറിന്‍റെ നൂറാം ജന്മദിനാഘാഷ ചടങ്ങില്‍ കോട്ടയത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ആഘോഷങ്ങളുടെ ഭാഗമായി ലാറി ബേക്കറിന്‍റെ നിര്‍മിതികളുടെ പ്രദര്‍ശനവും സംഘടിച്ചിരുന്നു. 

ഒരേസമയം ചെലവുകുറഞ്ഞതും  പരിസ്ഥിതി സൗഹൃദവുമായ കെട്ടിടങ്ങളുടെ ശില്‍പിയായ ലാറി ബേക്കറിന്‍റെ നൂറാം ജന്മദിനാഘാഷോഷങ്ങള്‍ കോട്ടയത്ത് വിപുലമായി സംഘടിപ്പിച്ചു. താന്‍നേരിട്ടറിഞ്ഞ കാര്യങ്ങളെ ഉദാഹരിച്ചുകൊണ്ടായിരുന്നു  കോട്ടയത്തിന്‍റെ സ്വന്തം എഴുത്തുകാരിയായ അരുന്ധതി റോയി ലാറി ബേക്കറെ അനുസ്മരിച്ചത്.  കേരളത്തിലെ തന്നെ  പ്രശസ്ത വിദ്യാലയമായ  പള്ളിക്കുടം സ്കൂള്‍ കോട്ടയത്ത് ലാറിയുടെ മേല്‍ നോട്ടത്തിലായിരുന്നു നിര്‍മിച്ചത്. ജയില്‍ മുറികളുടെ മാതൃകയിലായിരുന്ന കേരളത്തിലെ  ക്ലാസ് മുറികളെ തുറന്നതും വിശാലവുമായ സങ്കല്‍പത്തിലേയ്ക്ക് മാറ്റിയത് ലാറിയുടെ ചിന്തകളായിരുന്നെന്ന് അരുന്ധതി റോയി പറഞ്ഞു. 

ലാറി ബേക്കറിന്‍റെ ഡിസൈനുകളും വരകളും ഫോട്ടോകളും ഉള്‍പ്പടുത്തിയ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടകളാണ് സംഘടിപ്പിരിക്കുന്നത്. ജില്ലാ ഭരണകൂടൂടവും കോസ്റ്റ് ഫോര്‍ഡുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.