ശബരിമലയിൽ സുരക്ഷാ സജ്ജമായി റാപിഡ് ആക്ഷൻ ഫോഴ്സും

മകരവിളക്കിനോടനുബന്ധിച്ച് സുരക്ഷാ സജ്ജമായി സെൻട്രൽ റിസേവ്ഡ് പൊലീസ് സേനയുടെ റാപിഡ് ആക്ഷൻ ഫോഴ്സും.160 ഓളം ആർഎഎഫ് സേനാംഗങ്ങളാണ് സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത്.

കാലിലും കൈയ്യിലും സുരക്ഷാകവചങ്ങൾ, ബുള്ളറ്റ് പ്രൂഫ് വെസ്റ്റുകൾ, ഹെൽമെറ്റും തീയണക്കുന്ന സുരക്ഷാ ഉപകരണങ്ങളും  തുടങ്ങി സർവ സജമായാണ് ഇവർ സന്നിധാനത്തെ സുരക്ഷയിൽ പങ്കാളികളാക്കുന്നത്. അ‍ജ്ഞലി എന്ന പേരിൽ സേനയ്ക്ക് ലഭ്യമായ പുത്തൻ സുരക്ഷാ കവചങ്ങൾ സന്നിധാനത്തെ തിരക്കിനെ ഫലപ്രദമായി നേരിടാൻ  സഹായിക്കും.

ആർഎഎഫിന്റെ കാമറ നിരീക്ഷണ സംവിധാനങ്ങളും മികവുറ്റതാണ്. വളരെ സൂക്ഷമ വിവരങ്ങളിലേക്ക് കിടന്ന് ചെല്ലാന്‍ ഇതിലൂടെ സാധിക്കും. 160 ഓളം പേരാണ് സന്നിധാനത്തെ സുരക്ഷയൊരുക്കുന്നത്. മകരവിളക്കടുതത്തോടെ  സന്നിധാനാത്തെ സുരക്ഷയും ശക്തമാണ്.