ഭക്തിയുടെ നിറവിൽ ഉരൽക്കുഴി സ്നാനം

കാനനപാത താണ്ടിയെത്തുന്നവർ ഉരൽക്കുഴിയിൽ മുങ്ങിക്കുളിച്ച ശേഷമേ ശബരിമല സന്നിധാനത്തേക്ക് എത്താറുള്ളു. അതുകൊണ്ടുതന്നെ ശബരിമലയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ഒന്നാണ് ഉരൽക്കുഴി. ശ്രീ ധർമശാസ്താവിനെ അഭിഷേകം ചെയ്യുന്ന തീർഥമാണ് ഇതുവഴി ഒഴുകിയെത്തുന്നതെന്നാണ് ഭക്തവിശ്വാസം. 

ഉൾക്കാട്ടിൽ നിന്ന് ഒഴുകിയെത്തി താഴേക്കുപതിക്കുന്ന ഒരു വെള്ളച്ചാട്ടം തന്നെയാണ് ഉരൽക്കുഴി. വളരെ മുകളിൽ നിന്നുവീഴുന്ന വെള്ളംപതിച്ച് ഇവിടെ ഒരുകുഴിയായ് തീർന്നു. കുഭംദള തീർഥമെന്നും ഇതിന് പേരുണ്ട്. വിവിധ ജീവിവർഗങ്ങളുടെ കേന്ദ്രവുമാണ് ഇവിടം. ചില സമയങ്ങൾ വന്യമൃഗങ്ങൾ ഇവിടേക്ക് ഇറങ്ങിവരാറുണ്ട്. ഉരൽക്കുൽക്കുഴിയിൽ കുളിച്ചാൽ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം.