കാടിനെ അറിഞ്ഞും, ശലഭസൗന്ദര്യം ആസ്വദിച്ചും മല ചവിട്ടാം

തീർഥാടനം മാത്രമല്ല, ശബരിമലയിലേക്കുള്ള യാത്ര കാടിനേയും കാട്ടുവഴികളേയും അടുത്തറിയാനുള്ള അവസരം കൂടിയാണ്. ഭക്തിയിൽ അലിഞ്ഞ് മഞ്ഞും കുളിരും അനുഭവിച്ചുള്ള തീർഥയാത്ര. പുലർയാത്രയാണ് ആസ്വാദ്യകരം. മഞ്ഞിൽക്കുളിച്ച് പ്രകൃതി. മാനംമുട്ടെ ഉയർന്നമലകളെ മറച്ച് മേഘങ്ങൾ. വടവൃക്ഷങ്ങളെ കടന്നുപതിക്കുന്ന വെളിച്ചം. 

യാത്ര പത്തനംതിട്ട വിഴിയാണെങ്കിൽ ളാഹ പിന്നിട്ടാൽ കാടിന്റെ ഭംഗി ആസ്വദിക്കാം. മഞ്ഞിനെ കീറിയെത്തുന്നവാഹനങ്ങൾ. നീർച്ചാലുകൾ. ഭാഗ്യമുണ്ടെങ്കിൽ വഴിയരുകിൽ ആനക്കൂട്ടത്തെക്കാണാം. ഒരു മയിൽ ചങ്ങാത്തം കൂടാനെത്താം. മലകയറ്റത്തിനിടയിൽ ഇതുപോലെ ചിലകാഴ്ചളും ഒരുങ്ങാം. ഇങ്ങനേയുമുണ്ട് ശലഭസൗന്ദര്യം കാടിനെ അറിഞ്ഞും മനസിലാക്കിയുംതന്നെയാണ് ഓരോ ഭക്തനും മലചവിട്ടുന്നത്.