ശബരിമല അഴുത-പമ്പ കാനനപാത നവീകരണം തുടങ്ങി

ശബരിമല അഴുത-പമ്പ കാനനപാത നവീകരണം ആരംഭിച്ചു. പേട്ടതുള്ളി ശബരിമല തീർഥാടകർ പമ്പയിൽ എത്തുന്ന പാതയാണിത്. സ്വാമി അയ്യപ്പാപൂങ്കാവന പുനരുദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാനന പാതയുടെനവീകരണം. 

‌പൂർണമായും കാടുമൂടിയ പാത സ്വാമി അയ്യപ്പാപൂങ്കാവന പുനരുദ്ധാരണ സമിതിയിലെ അംഗങ്ങളാണ് നവീകരിക്കുന്നത്. സ്വാപ്പിലെ അംഗങ്ങളെ എട്ട് യൂണിറ്റുകളായി തിരിച്ചാണ് 22 കിലോമീറ്റർ വരുന്ന പാതയുടെ നവീകരണം. 

ശബരിമല നടതുറക്കുന്നതോടെ എരുമേലിയിൽ നിന്ന് പേട്ടതുള്ളിയെത്തുന്ന തീർഥാടർ അഴുത, കല്ലിടാംകുന്ന് മുക്കുഴി, വള്ളിത്തോട്,പുതുശേരി, കരിമലവഴിയാണ്പമ്പയിൽ എത്തുന്നത്. സ്വാപ്പിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന സേവന കേന്ദ്രങ്ങളിൽ തിർഥാടകർക്കായി വിപുലസേവനങ്ങളാണ് ഒരുക്കുന്നത്. ശുദ്ധജലവിതരണം മരുന്നുകൾ എന്നിവയും സൗജന്യമായി ഒരുക്കുന്നുണ്ട്.