കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍; താമസം മാറേണ്ട അവസ്ഥ

കുരങ്ങ് ശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ് കണ്ണൂർ ആലക്കോട് രയരോമിലെ താമസക്കാർ. കൂട്ടമായി എത്തുന്ന കുരങ്ങുകൾ പ്രദേശത്തെ തെങ്ങുകൾ എല്ലാം കാലിയാക്കി. കുരങ്ങു ശല്യം രൂക്ഷമായതോടെ പലരും താമസം പോലും മാറി. 

ആലക്കോട് രയരോം മൂന്നാംകുന്ന് പ്രദേശത്താണ് കുരങ്ങ് ശല്യം രൂക്ഷം. ഇവിടുത്തെ തെങ്ങിന് മുകളിലേക്ക് നോക്കിയാലും ഒരൊറ്റ തേങ്ങപോലും കാണില്ല. എല്ലാം കൊണ്ടു പോയത് കാടിറങ്ങി വന്ന വാനരപ്പട. ഏറെ പ്രതീക്ഷയോടെ തെങ്ങുവെച്ച കർഷകനാണ് രയരോത്തെ മുഹമ്മദ് കുഞ്ഞി.

പക്ഷേ ഇന്ന് പ്രതീക്ഷയല്ല അല്ല ആധിയാണ്. തേങ്ങയ്ക്ക് പകരം തൊണ്ടും കരിക്കുമാണ് കിട്ടുന്നത്. കുരങ്ങൻമാർ അതെ ബാക്കി വയ്ക്കുന്നുള്ളു. തേങ്ങ മാത്രമല്ല കപ്പയും , ചേമ്പ്, ചേനയുമൊക്കെ  വാനര സംഘം  വ്യാപകമായി നശിപ്പിക്കുന്നുണ്ട് .. സ്വൈര്യ ജീവിതം തേടി പലരും നാടു വിട്ടു ... കുരങ്ങൻമാരെ തുരത്തുക മാത്രമാണ് പ്രശ്നപരിഹാരം.