ജനവാസമേഖലയിൽ കടുവയിറിങ്ങി; പിടികൂടാൻ ശ്രമം തുടരുന്നു

വയനാട് വാകേരിയിൽ ജനവാസ കേന്ദ്രത്തിലിറിങ്ങിയ കടുവയെ  പിടികൂടാൻ ശ്രമം തുടരുന്നു.  അവശനിലയിലുള്ള കടുവഗാന്ധിനഗറിലെ കാപ്പിത്തോട്ടത്തിനുള്ളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അമ്പലവയൽ മാങ്കൊമ്പിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്ക് വേണ്ടിയും വനം വകുപ്പ് തിരച്ചിൽ തുടങ്ങി.

രാവിലെ 6 മണിയോടെയാണ് വാകേരി - പാപ്പിളശ്ശേരി റോഡിൽ ടാക്സി ഡ്രൈവർ കടുവയെ കണ്ടത്. കാലിന് പരുക്കേറ്റ കടുവഅവശനിലയിലായിരുന്നു. ജനവാസ കേന്ദ്രത്തിന് സമീപത്തെ കാപ്പി തോട്ടത്തിലേക്ക് ഇറങ്ങിയ കടുവ  മണിക്കൂറുകളോളം അവിടെ കിടന്നു.പിന്നീട് തോട്ടത്തിനുള്ളിൽ തന്നെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി. ആർആർടി ഉൾപ്പെട്ട വനം വകുപ്പ് സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. കടുവയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ എങ്ങനെ പിടി കൂടണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. അതേസമയം പുലർച്ചെ മൂന്ന് മണിയോടെ  അമ്പലവയൽ മാങ്കൊമ്പിൽ മറ്റൊരു കടുവ ആടുകളെ ആക്രമിച്ച് കൊന്നു. കടുവയ്ക്ക് വേണ്ടി വനം വകുപ്പ് തിരച്ചിൽ തുടരുകയാണ്.