കീഴാറ്റൂർ, ബക്കളം പ്രദേശങ്ങളിൽ ദേശീയപാത ഉന്നതതലസംഘം സന്ദർശിച്ചു

കണ്ണൂർ  കീഴാറ്റൂർ, ബക്കളം പ്രദേശങ്ങൾ ദേശീയപാത ഉന്നതതലസംഘം സന്ദർശിച്ചു. ആറുവരി പാതയാക്കുന്നതിന്റെ ഭാഗമായി ഇവിടങ്ങളിൽ തോട് മണ്ണിട്ട് നികത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്ന പശ്ചാത്തലിലായിരുന്നു സന്ദർശനം. 

ബക്കളം വയലിൽ നിന്നും  എ.കെ.ജി സെൻ്ററിന് സമീപത്ത് കൂടി കടന്നു പോകുന്ന തോട് സർവ്വീസ് റോഡ് നിർമ്മിക്കാനായി മണ്ണിട്ട് മൂടിയിരുന്നു.  നിലവിലെ തോട് മണ്ണിട്ട് നികത്തിയതിനാൽ മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ. 3 മീറ്റർ വീതിയിൽ നിലവിൽ മണ്ണിട്ട് ഉയർത്തിയ സ്ഥലത്ത് നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുമെന്ന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.ദേശീയ പാത വികസനത്തിന്റെ ഭാഗമായി തോടുകൾ മൂടിപ്പോയ  ബക്കളം, കുറ്റിക്കോൽ, കീഴാറ്റൂർ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ്  സംഘം മടങ്ങിയത്.