കോഴിക്കോട് ചാത്തമംഗലം - മാവൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുഴാപ്പാലത്തിന്റെ നിർമാണം നിലച്ചിട്ട് രണ്ട് വർഷം. രണ്ട് തൂണുകൾ മാത്രമാണ് ഇതുവരെ കരാറുകാരന് പണിതത്. പണി പാതിവഴിയിൽ അവസാനിപ്പച്ച് കരാറുകാർ മുങ്ങിയതോടെ ദുരിതത്തിലായത് നാട്ടുകാരാണ്.
പാലം നിര്‍മ്മാണത്തിനായി അനുവദിച്ചത് 1.4 കോടി രൂപ.പണി തുടങ്ങിയിട്ട് രണ്ടുവര്‍ഷം. പക്ഷെ തീര്‍ന്നത് ഈ കാണുന്ന രണ്ടേ രണ്ട് തൂണുമാത്രം.
നിലവിലെ കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ വിളിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. അരെഏല്പിച്ചാലും ഇനിയെങ്കിലും പണി വേഗം തീര്‍ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.