കപ്പയ്ക്കൊപ്പം ബീഫും വീടുകളിലേക്ക്; ലോക്ഡൗണിൽ വ്യത്യസ്ത ആശയവുമായി മുസ്‌ലീംലീഗ് പ്രവർത്തകർ

ലോക്ഡൗണ്‍ കാലത്ത് ഗ്രാമങ്ങള്‍ തോറും കപ്പയും പച്ചക്കറിക്കിറ്റുകളും വിതരണം ചെയ്യുളള തിരക്കിലായിരുന്നു മലപ്പുറം ജില്ലയിലെ സന്നദ്ധസംഘടനകളില്‍ ഏറേയും. എന്നാല്‍ പ്രദേത്തെ വീടുകളിലെല്ലാം കപ്പക്കൊപ്പം ബീഫു കൂടി എത്തിച്ചാണ് മാറാക്കരയിലെ മുസ്‌ലീംലീഗ് പ്രവര്‍ത്തകര്‍ വ്യത്യസ്തരായത്.

ലോക്ഡൗണ്‍ കാലത്ത് മല്‍സ്യത്തിന്‍റെ ക്ഷാമം കൂടി കണ്ടറിഞ്ഞാണ് കപ്പയും ബീഫും വിതരണം ചെയ്യാനുളള മുസ്‌ലീംലീഗ് പ്രവര്‍ത്തകരുടെ തീരുമാനം. 600 വീടുകളിലേക്ക് 2000 കിലോ കപ്പയും 300 കിലോ ബീഫുമാണ്  ലീഗ് പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്നയുടെ നേതൃത്വത്തിലായിരുന്നു വിതരണം.

ലോക്ഡൗണ്‍ തുടങ്ങി ജോലിക്കു പോവാന്‍ മാര്‍ഗമില്ലാതായതോടെ മല്‍സ്യവും മാംസവും പതിവായി വാങ്ങിയിരുന്ന പല വീടുകളിലേയും പ്രതിസന്ധി മനസിലാക്കിയാണ് കപ്പക്കൊപ്പം ബീഫു കൂടി നല്‍കാന്‍ തീരുമാനിച്ചതെന്ന് ലീഗ് നേതൃത്വം പറയുന്നു.