‘പെണ്ണാട്’ പദ്ധതിയിൽ കിട്ടിയ ആടുകൾ ചത്തു വീഴുന്നു; രോഗം ബാധിച്ചവരെ വിതരണം ചെയ്തെന്ന് പരാതി

വയനാട് പനമരം പ‍ഞ്ചായത്തില്‍ മൃസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ആദിവാസികള്‍ക്ക് വിതരണം ചെയ്ത ആടുകള്‍ ചത്തുവീഴുന്നു. രാജസ്ഥാനില്‍നിന്നുകൊണ്ടുവന്ന ആടുകളാണ് കൂട്ടത്തോടെ ചാകുന്നത്.പെണ്ണാട് പദ്ധതി വഴി നൽകിയ ആടുകളാണ് കുഴഞ്ഞ് വീണ് ചാകുന്നത്. രോഗം ബാധിച്ചവയെ വിതരണം ചെയ്ത് പറ്റിച്ചെന്നാണ് കോളനിവാസികളുടെ പരാതി.  ഓരോ ആടിനും 330 രൂപ ഈടാക്കുകയും ചെയ്തിരുന്നു. 

ചെമ്പോട്ടി, പൂപ്പാളി പുത്തങ്ങാടി കോളനികളില്‍ വിതരണം ചെയ്ത ആറ് ആടുകള്‍ ചത്തു. നിരവധി ആടുകള്‍ക്ക് ക്ഷീണവും ഉണ്ട്.കുത്തിവയ്പ്പ് നല്‍കാതെ രാജസ്ഥാനത്തില്‍നിന്ന് വയനാടിന്റെ തണുപ്പുള്ള കാലാവസ്ഥയിലേക്ക് ആടുകളെ കൊണ്ടുവന്നതാണ് രോഗം പടരാന്‍ കാരണമായതെന്നാണ് സംശയം. പഞ്ചായത്തില്‍ ഏണ്ണൂറ്റിനാല്‍പതോളം ആടുകളെ വിതരണം ചെയ്യുന്ന പദ്ധതിയാണ് പെണ്ണാട്.