മഴ കുറഞ്ഞത് പാലക്കാട്ടെ കർഷകരെ ദുരിതത്തിലാക്കുന്നു; നെല്‍കൃഷി പ്രതിസന്ധിയിൽ

മഴയുടെ കുറവ് പാലക്കാട്ടെ കര്‍ഷകരെയും സാരമായി ബാധിക്കുന്നു. കൊല്ലങ്കോട് വടവന്നൂരില്‍ അന്‍പത് ഹെക്ടറിലധികം നെല്‍കൃഷിയാണ് െവളളമില്ലാത്തതിനാല്‍ പ്രതിസന്ധിയിലായത്.

കര്‍ഷകനായ രാമകൃഷ്ണന്‍ പറഞ്ഞത് കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷന് സമീപമുളള വടവന്നൂര്‍ പാടശേഖരത്തിലെ പ്രശ്നമാണ്. കൃഷിയിടങ്ങളിലേക്ക് വെളളമെത്തുന്നില്ല. കാര്യമായ മഴയില്ലാത്തത് പ്രധാനകാരണം. മീങ്കര അണക്കെട്ടില്‍ നിന്ന് കനാലുകള്‍ വഴി നേരത്തെ വെളളമെത്തിയിരുന്നുവെങ്കിലും റെയില്‍വേ വികസനത്തിന്റെ പേരില്‍ ആ ജലവഴികളൊക്കെ ഇല്ലാതായി. രണ്ടുകൃഷിയിറക്കിയ പാടങ്ങളിലിപ്പോള്‍ ഒന്നുപോലും ചെയ്യാനാകുന്നില്ല. 

45 ദിവസം പ്രായമായ നെല്‍ച്ചെടി വെളളമില്ലാത്തതിന്റെ പേരില്‍ ഇല്ലാതാകുമോയെന്നാണ് ആശങ്ക. ശക്തമായ മഴ ലഭിക്കണം.അല്ലെങ്കില്‍ ഞാറ്റടി മൂപ്പേറി നശിക്കുമെന്ന് കര്‍ഷകര്‍മീങ്കര, ചുളളിയാര്‍ അണക്കെട്ടുകളില്‍ നിന്ന് കനാലുകള്‍ വഴി എല്ലായിടത്തേക്കും വെളളമെത്തിയാലും മതി. കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാം. ‌