സമൂഹ അടുക്കളയ്ക്ക് കൈത്താങ്ങായി ജീവനി

സമൂഹ അടുക്കളയ്ക്ക് ജീവനിയുടെ കൈത്താങ്ങ്. കര്‍ണാടക അതിര്‍ത്തി അടഞ്ഞുകിടക്കുന്നതിനാല്‍ കണ്ണൂരില്‍ പച്ചക്കറി ലഭ്യത കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിഷരഹിത പച്ചക്കറിക്കായി കൃഷിവകുപ്പ് തുടങ്ങിയ ജീവനി പച്ചക്കറിത്തോട്ടങ്ങള്‍ സഹായ ഹസ്തം നീട്ടിയത്.   

ആന്തൂര്‍ കൃഷിഭവന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ജീവനി പച്ചക്കറി തോട്ടമാണിത്. വിളവെടുപ്പിന് പാകമായി നില്‍ക്കുകയാണ്. വെണ്ടയും വഴുതനയും തക്കാളിയുമെല്ലാമുണ്ട്. ന്യായവിലയില്‍ ഇവ വില്‍ക്കുകയാണ് സാധാരണ ചെയ്യാറുള്ളതെങ്കിലും ഇത്തവണ പതിവ് തെറ്റിക്കുന്നു. സമൂഹ അടക്കളയ്ക്കായി മുഴുവന്‍ പച്ചക്കറികളും സൗജന്യമായി നല്‍കാനാണ് തീരുമാനം. 

പച്ചക്കറിലഭ്യത ഇനിയും കുറഞ്ഞാല്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച് സമൂഹ അടക്കളയില്‍ എത്തിക്കാനാണ് കൃഷിവകുപ്പിന്‍റെ തീരുമാനം.