വേനല്‍മഴ അനുഗ്രഹമായി; വയനാട്ടിലെ കാപ്പിത്തോട്ടങ്ങള്‍ പൂവിട്ടു; പ്രതീക്ഷയില്‍ കര്‍ഷകര്‍

വയനാട് ജില്ലയിൽ വേനൽ മഴ ലഭിച്ചയിടങ്ങളിലെ കാപ്പിത്തോട്ടങ്ങൾ  പൂവിട്ടു. തുടർമഴ കൂടി ലഭിച്ചാലേ കർഷകരുടെ പ്രതീക്ഷകൾ സഫലമാകൂ.  കഴിഞ്ഞ  രണ്ടുവർഷങ്ങളിലും വലിയ തോതിലുള്ള ഉൽപാദന കുറവാണ് ജില്ലയിലുണ്ടായത്. 

വയനാട്ടിൽ ചിലയിടങ്ങളിൽ മാത്രമേ ഇത്തവണ പേരിനൊരു വേനൽ മഴ ഇതു വരെ ലഭിച്ചത്. വൈത്തിരി താലൂക്കിലാണ് കൂടുതൽ നല്ല കാപ്പിതോട്ട കാഴ്ചകൾ. തോട്ടങ്ങളിലും സമീപ ത്തും കാപ്പിപൂത്ത സുഗന്ധമാണ്. പക്ഷെ കർഷകരു ടെ പ്രതീക്ഷകൾ പൂവണിയണമെങ്കിൽ തുടർ മഴകൾ  ലഭിക്കണം. എങ്കിൽ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളു. കഴിഞ്ഞ രണ്ടു വർഷവും ജില്ലയിൽ കാപ്പി ഉത്പാദനം നന്നേ കുറവായിരുന്നു. ഇത്തവണ ചെടികൾ കൂടുതലായി  വിരിഞ്ഞത് കർഷകർക്ക് പ്രതീക്ഷ നൽകുന്നു.

കഴിഞ്ഞ വർഷം മുപ്പത് ശതമാനത്തോമാണ്  വിളവ് കുറഞ്ഞത്. പ്രളയവും രോഗങ്ങളും തിരിച്ചടിയായി. ജില്ലയിൽ  67,303 ഹെക്ടറിലാണ് കാപ്പിയുള്ളത്. കേരളത്തിലെ കാപ്പി ഉല്പാദനത്തിൽ ഭൂരിഭാഗവും വായനാട്ടിൽനിന്നാണ്.