പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; പരിശോധന കടുപ്പിച്ച് കോര്‍പറേഷന്‍

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിശോധന കര്‍ശനമാക്കി. നഗരത്തിലെ മൊത്തവിതരണ കേന്ദ്രങ്ങളിലും വന്‍കിട വസ്ത്രവ്യാപാര കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. 

നിരോധനത്തിന് ശേഷവും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ സജീവമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. .മിഠായിത്തെരുവ് പാളയം പുതിയ ബസ് സ്റ്റാന്റ് പരിസരങ്ങളിലാണ് ഹെല്‍ത്ത് വിഭാഗം ഇന്ന് പരിശോധനയ്ക്കിറങ്ങിയത്.

വ്യാജ ഉല്‍പ്പന്നങ്ങളും ശാസ്ത്രീയ പരിശോധനയിലൂെട കണ്ടെത്തി നടപടിയെടുക്കും.  മൊത്തിവിതരണകേന്ദ്രങ്ങളില്‍ പരിശോധന നടത്തി നിരോധിത ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഇല്ലാതാക്കലാണ് നഗരസഭയുടെ ലക്ഷ്യം.പരിശോധന വരുംദിവസങ്ങളിലും തുടരും.