ഒറ്റപ്പാലത്ത് ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

പാലക്കാട് ഒറ്റപ്പാലം നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. മൂന്നു ദിവസത്തിനിടെ പതിനാലു ഹോട്ടലുകളിൽ നിന്നാണു പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

ഒറ്റപ്പാലം നഗരത്തിന് പുറമെ പാലപ്പുറം, കണ്ണിയംപുറം മേഖലകളിലെ ഭക്ഷണശാലകളിലായിരുന്നു ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. പതിനാലു ഹോട്ടലുകളില്‍ കാണപ്പെട്ട ഭക്ഷ്യയോഗ്യമല്ലാത്തവ പിടിച്ചെടുത്തു. പഴകിയ ചോറ്, കറികൾ, െപറോട്ട, ചപ്പാത്തി, ഇറച്ചി, എണ്ണ തുടങ്ങിയവയാണു പിടികൂടിയത്. സ്ഥാപന ഉടമകളിൽ നിന്ന് പിഴ ഈടാക്കി. ഇപ്പോൾ പിടിക്കപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് ഇനിയും പഴകിയ ഭക്ഷണം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെ കടുത്ത നടപടികൾ ഉണ്ടാകും.