നാടുകാണി ചുരംപാത പുനര്‍നിര്‍മ്മാണം; വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചു

മലപ്പുറം നാടുകാണി ചുരംപാതയുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു. ഡല്‍ഹി സെന്റര്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ചുരംപാതയിലുണ്ടായ മണ്ണിടിച്ചിലിനെക്കുറിച്ച് പഠനം നടത്തുന്നത്. 

കനത്ത മഴയെത്തുടര്‍ന്ന് ചുരം പാതയിലെ ജാറത്തിനു സമീപം 1.65 മീറ്ററില്‍ റോഡ് താഴ്ന്നിരുന്നു. അരക്കിലോമീറ്ററിനുള്ളില്‍ പലയിടത്തും വിള്ളലുകളും രൂപപ്പെട്ടിരുന്നു. മുന്‍ വര്‍ഷങ്ങളിലും ഇവിടെ സമാനമായ സംഭവമുണ്ടായിട്ടുണ്ട്. ഡല്‍ഹി സെന്റര്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘമാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളില്‍  വിശദമായ പഠനം നടത്തും. രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. 

നാടുകാണിചുരത്തില്‍ ഇടയ്ക്കിടെയുണ്ടാകുന്ന മണ്ണിടിച്ചിലിന് ശാശ്വത പരിഹാരം കണ്ടെത്തുന്ന വിധത്തിലായിരിക്കും പുനര്‍നിര്‍മ്മാണം നടത്തുക.