ബീമ്പുങ്ങല്‍ കൊണ്ടോട്ടിമലയില്‍ മണ്ണിടിച്ചില്‍ ഭീഷണി; നാട്ടുകാർ പരാതി നൽകി

മലപ്പുറം മമ്പാടിനടുത്ത ബീമ്പുങ്ങല്‍ കൊണ്ടോട്ടിമലയില്‍ മണ്ണിടിച്ചില്‍ ഭീഷണി. പ്രളയകാലത്ത് പരിസരത്തെല്ലാം  വെളളപ്പൊക്കമുണ്ടായതിന് പിന്നാലെയാണ് മലയിടിഞ്ഞത്.

ശക്തമായ മഴക്കു പിന്നാലെയാണ് മണ്ണിടിഞ്ഞു താഴ്ന്നത്. വന്‍ പാറകള്‍ താഴേക്ക് പതിക്കുമോ എന്ന ആശങ്കയിലാണ് പരിസരത്തെ കുടുംബങ്ങള്‍. മണ്ണിടിഞ്ഞു നില്‍ക്കുന്ന ഭാഗത്തിന് തൊട്ടുമുകളിലായി വലിയ ഒരു പാറയും ഒട്ടേറെ ചെറു പാറകളുമുണ്ട്. മണ്ണിടിഞ്ഞതിന് പത്തു മീറ്റര്‍ പരിധിയില്‍ താമസക്കാരുണ്ട്.