ചെളിവെള്ളം വിതരണം ചെയ്യുന്ന ജല അതോറിറ്റിക്കെതിരെ കോര്‍പറേഷന്‍

നഗരപരിധിയില്‍ ചെളിവെള്ളം വിതരണം ചെയ്യുന്ന ജല അതോറിറ്റിക്കെതിരെ കോഴിക്കോട് കോര്‍പറേഷന്‍. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി വകുപ്പ് മന്ത്രിയെ മേയര്‍ നേരിട്ട് കാണും.    

കുടിവെള്ള വിതരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജല അതോറിറ്റിക്ക് നല്‍കിയതാണ്. എങ്കിലും വെള്ളം ലഭിക്കാതെ വന്നാലും വെള്ളത്തിന്റെ നിറം മാറിയാലും ജനങ്ങള്‍ ആദ്യം വിളിക്കുക കോര്‍പറേഷന്‍ ഓഫിസിലേക്കാണ്. പരാതികള്‍ കേട്ടുമടുത്ത കൗണ്‍സിലര്‍മാരും ഓഫിസിലെത്തി ബഹളം തുടങ്ങി. ഇതോടെയാണ് മേയര്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയത്. അടുത്തദിവസംതന്നെ കോഴിക്കോട്ടുകാരുടെ കുടിവെള്ള പ്രശ്നം മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്യും.

തോട്ടത്തില്‍ രവീന്ദ്രന്‍, കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ജലവിതരണത്തിനെന്ന പേരില്‍ എല്ലാവര്‍ഷവും പദ്ധതി വിഹിതത്തില്‍നിന്ന് ആറുകോടിയോളം രൂപ ജല അതോറിറ്റി കൈപ്പറ്റുന്നതും മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും.