രാഹുലിന്റെ വരവിൽ പ്രതീക്ഷയോടെ ആദിവാസികൾ

വയനാടിന്‍റെ കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ തിരഞ്ഞെടുപ്പ് ചൂട് എത്തുന്നതേയുള്ളൂ. വിഷു ആഘോഷത്തിന്‍റെ തിരക്കിലാണ് ആദിവാസികളടക്കമുള്ളവര്‍. എങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയത് മണ്ഡലത്തിന്‍റെ പിന്നോക്കാവസ്ഥക്ക് മാറ്റമുണ്ടാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.   

ഇത് വിഷുക്കളി. കോല്‍ക്കളിക്ക് സമാനമായൊരു കളി. കരിരൂപത്തിലുള്ളതാണ് കോമാളി . സ്ത്രീ വേഷത്തില്‍ ചോഴനും. വിഷു നാളുകളില്‍ ശ്രീരാമനും സീതയും പ്രജകളുടെ ക്ഷേമമന്വേഷിച്ച് എത്തുന്നുവെന്നാണ് സങ്കല്‍പ്പം. കാട്ടുനായ്ക്കര്‍ ആദിവാസി വിഭാഗക്കാരുടെ ആചാരത്തിന്‍റെ ഭാഗം കൂടിയാണ് വിഷുക്കളി. മലയാളവും കന്നടയും കലര്‍ന്ന പ്രത്യേക തരം ഭാഷയിലാണ് പാട്ട്.

 വിഷുവിനൊപ്പം ഇത്തവണ ഇവരുടെ ജീവതത്തിലേയ്ക്ക് തിരഞ്ഞെടുപ്പ് ചൂടു കൂടിയെത്തുകയാണ്. രാഹുല്‍ഗാന്ധിയുടെ വരവ് മണ്ഡലത്തിന് എന്തു മാറ്റമുണ്ടാക്കുമെന്ന ചോദ്യത്തിനും അവര്‍ക്ക് കൃത്യമായ മറുപടിയുണ്ട്. എന്നാല്‍ വോട്ടുചോദിക്കാനടക്കം വിവിധ രാഷ്ര്ടീയ കക്ഷികള്‍ അവരുടെ കുടിലുകളിലേയ്ക്ക് ഇത്തവണ എത്തിയില്ലെന്ന പരാതിയുമുണ്ട് ഇവര്‍ക്ക്.