നന്നമ്പ്ര സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം

മലപ്പുറം തിരൂരങ്ങാടി നന്നമ്പ്ര സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം ശക്തം. സ്റ്റേഡിയത്തിന്റെ  നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ടെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭം ആരംഭിച്ചു. 

നന്നമ്പ്രയിലെ കായികപ്രേമികളുടെ ഏറെ നാളത്തെ ആവശ്യമാണ് നന്നമ്പ്ര പഞ്ചായത്തിന്റെ സ്റ്റേഡിയം.വര്‍ഷങ്ങള്‍ക്ക് മുന്പ് നിര്‍മാണം ആരംഭിച്ചതുമാണ്.എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പടെയുള്ള ജോലികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സ്റ്റേഡിയം ഉപയോഗിക്കാനും കഴിയില്ല.നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിനു മുന്നില്‍ റീത്ത് സമര്‍പ്പിച്ചത്.

സ്റ്റേഡിയത്തില്‍ മണ്ണ് നിറക്കല്‍, കിണര്‍ , സ്റ്റേജ്, പവലിയന്‍, എന്നിവയുടെ നിര്‍മാണ ജോലികളാണ് നടക്കുന്നത്.പ്രളയത്തിനു ശേഷം മണ്ണെടുക്കുന്നതില്‍ വന്ന നിയന്ത്രണമാണ് മണ്ണു നിറക്കുന്ന  ജോലി നീളാന്‍ കാരണമെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്ന വിശദീകരണം