ഏഴിമല നാവിക അക്കാദമിക്കെതിരെ രാമന്തളി പഞ്ചായത്ത്

ഏഴിമല നാവിക അക്കാദമിക്കെതിരെ രാമന്തളി പഞ്ചായത്ത് കണ്ണൂര്‍ ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കി. അക്കാദമിയിലെ മാലിന്യപ്ലാന്‍റിലെ ജനങ്ങളുടെ കുടിവെള്ളം മലിനമാക്കുന്നുെവന്നാണ് പരാതി.

കുടിവെള്ളത്തിന്  പിന്നാലെ രാമന്തളിയിലെ പുഴയിലും മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേവല്‍ അക്കാദമിക്കെതിരെ പഞ്ചായത്ത് നേരിട്ട് പരാതി നല്‍കിയത്. മാലിന്യപ്ലാന്റിന്റെ അശാസ്ത്രീയമായപ്രവര്‍ത്തനമാണ് പ്രദേശത്തെ ജലസംഭരണികളെ ബാധിച്ചിരിക്കുന്നത്,ജനങ്ങളെ ജീവിയ്ക്കാന്‍ അനുവദിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എംവി ഗോവിന്ദന്‍ പരാതിയില്‍ പറയുന്നു..

മത്സ്യതൊഴിലാളികള്‍ക്കും കക്കവാരല്‍ തൊഴിലാളികള്‍ക്കും പുഴവെള്ളം ചര്‍മ്മരോഗമുണ്ടാക്കുന്നതായും പരാതിയുണ്ട്.പുഴയിലെ മത്സ്യസമ്പത്തും കുറഞ്ഞു.ഇത്തരം പരാതികള്‍ വ്യാപകമായപ്പോഴാണ് പുഴയിലെ വെള്ളം പരിശോധിച്ച് മാലിന്യം കലര്‍ന്നതായി കണ്ടെത്തിയത്.ആരോഗ്യമന്ത്രിക്കും പഞ്ചായത്ത് പരാതി നല്‍കിയിട്ടുണ്ട്.