കുടിവെള്ളം മലിനമാക്കിയും വീടുകൾ തകർത്തും പാറമടകളുടെ പ്രവർത്തനം

പാറമടകൾമൂലം ജീവിതം ദുസഹമായി കണ്ണൂർ പെരിങ്ങോം-വയക്കര പഞ്ചായത്തിലെ ജനങ്ങൾ. കുടിവെള്ളം മലിനമാക്കിയും വീടുകൾ തകർത്തുമാണ് പാറമടകളുടെ പ്രവർത്തനം.

ഒന്നരകിലോമീറ്ററിനുള്ളിൽ അഞ്ച് പാറമടകളും എഴ് ക്രഷർ യൂണിറ്റുകളും രണ്ട് ടാർ മിക്സിങ് യൂണിറ്റകളുമാണ് പ്രവർത്തിക്കുന്നത്. വെടിമരുന്ന് കലർന്ന പാറപ്പൊടി സമീപത്തെ തോടുകളിലും പുഴകളിലുമെത്തി കുടിവെള്ളം മലിനമായി.

നിയന്ത്രണമില്ലാതെ പാറ പൊട്ടിച്ചതോടെ വീടുകളെല്ലാം വീണ്ടു കീറി.പരാതികൾ നൽകിയിട്ടും സമരം ചെയ്തിട്ടും ഫലമുണ്ടായില്ല. രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും നേതാക്കൾക്കും പണം നൽകി പ്രതിഷേധം തണുപ്പിച്ചെന്ന് നാട്ടുകാർ പറയുന്നു.

പുതിയ പാറമടകൾക്ക് അനുമതി നൽകാനായി നീക്കം നടക്കുന്നുണ്ടെന്നും പരാതിയുണ്ട്.