മേപ്പാടി ഹോസ്റ്റൽ നിർമ്മാണം പൂർത്തിയായിട്ടും കുട്ടികൾക്ക് ഉപകാരപ്പെടുന്നില്ല

വയനാട് മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളേജിന്റെ  ഹോസ്റ്റൽ നിർമ്മാണം പൂർത്തിയായിട്ട് മാസങ്ങളായിട്ടും കുട്ടികൾക്ക് ഉപകാരപ്പെടുന്നില്ല. മേപ്പാടി താഞ്ഞിലോടുള്ള ഗവ. പോളിയുടെ പ്രധാന കെട്ടിടസമുച്ചയം കഴിഞ്ഞ മേയ് മാസം  മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. 

മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ പഠിക്കുന്ന വിദ്യാർഥികളിൽ പലരും ഇതര ജില്ലക്കാരാണ്. ഇവർ മേപ്പാടിയിലും പരിസരപ്രദേശങ്ങളിലുമുള്ള വാടകവീടുകളിലാണ് താമസിക്കുന്നത്.  ബോയ്സ് ഹോസ്റ്റലിന്റെ നിർമാണം പൂർത്തിയായിട്ട് രണ്ട് വർഷമെങ്കിലും കഴിഞ്ഞു. 100 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. മാസങ്ങൾക്ക് മുമ്പ് പൂർത്തിയായ ഗേൾസ് ഹോസ്റ്റലിൽ 50 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യവും. രണ്ട് കെട്ടിടവും കുട്ടികൾക്ക് ലഭ്യമായിട്ടില്ല. കുടിവെള്ളം ഇല്ലാത്തതാണ് പ്രശ്നമായി പറയുന്നത്. 

രണ്ട് ഹോസ്റ്റലിലും കുടിവെള്ള ടാങ്ക് നേരത്തെ നിർമ്മിച്ചിരുന്നു. അടുത്ത അധ്യയന വർഷമെങ്കിലും ഹോസ്റ്റലുകൾ തുറക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.