വാഗൺ ചിത്രം നീക്കം ചെയ്തതിൽ പ്രതിഷേധവുമായി കലാകാരന്മാരുടെ കൂട്ടായ്മ

തിരൂർ റയിൽവേ സ്‌റ്റേഷനിലെ വാഗൺ ദുരന്ത ചിത്രം നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് ചരിത്ര ചിത്രം വരയുമായി കലാകാരൻമാരുടെ കൂട്ടായ്മ.50 ചിത്രകാരൻമാരാണ് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാൾ പരിസരത്ത് ചിത്രം വരച്ചത്

കലാസൃഷ്ടി മായ്ചതിലുള്ള പ്രതിഷേധമാണ് ഈ ചിത്രം വര.യുവകലാസാഹിതിയുടെ നേതൃത്വത്തിലാണ് മലപ്പുറത്തെ ചിത്രകാരൻമാരുടെ കൂട്ടായ്മ ഒരുമിച്ചത്. വാഗൺ ദുരന്തം  ഉൾപ്പടെയുള്ള ചരിത്ര സംഭവങ്ങൾ കാൻവാസിൽ നിറഞ്ഞു.കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രതിഷേധചിത്രം വര ഉദ്ഘാടനം ചെയ്തു

റയിൽവേ അനുവദിക്കുകയാണെങ്കിൽ റയിൽവേ സ്റ്റേഷനിൽ സൗജന്യമായി വാഗൺ ദുരന്ത ചിത്രം വരച്ചുനൽകുമെന്ന് ചിത്രകാരൻമാരുടെ കൂട്ടായ്മ അറിയിച്ചു