സർക്കാർ സ്കൂളില്‍ 15 കോടിയുടെ കെട്ടിടം സമുച്ചയം ഒരുങ്ങുന്നു; പ്രിസം പദ്ധതിയുടെ ഭാഗം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാംപസ് ഹൈസ്കൂളില്‍ 15 കോടി രൂപയുടെ  കെട്ടിടസമുച്ചയം ഒരുങ്ങുന്നു. പ്രിസം പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മാണം. സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയ സ്കൂളാണിത്. ഇന്‍ഡോര്‍ കോര്‍ട്ട്, ഒാഡിറ്റോറിയം,ഡൈനിങ് ഹാള്‍, അടുക്കള, ശുചിമുറി തുടങ്ങിയവയാണ് ഇവിടെ ഒരുങ്ങുന്നത്.  പ്രിസം പദ്ധതി  വ്യാപകമാക്കുന്നതിന്‍റെ ഭാഗമായാണ്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ . 23 അധ്യാപകരെ പുതുതായ് നിയമിച്ചു. 20 ഡിവിഷനും 36 പുതിയ ക്ലാസ് മുറികളും പണിഞ്ഞു  അടിസ്ഥാന സൗകര്യത്തോടൊപ്പം അധ്യാപനനിലവാരം ഉയര്‍ത്താനും ലക്ഷ്യമിടുന്നതായി എ.പ്രദീപ് കുമാര്‍ എം.എല്‍.എ പറഞ്ഞു. 

പ്രിസം പദ്ധതി തുടങ്ങിവെച്ച  കോഴിക്കോട് നടക്കാവ് സ്ക്കൂള്‍  രാജ്യത്തിന് തന്നെ മാതൃകയായ പശ്ചാത്തലത്തിലാണ് നഗരത്തിലെ മറ്റൊരു സ്കൂള്‍ കൂടി  മുഖം മിനുക്കുന്നത്. കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

കോഴിക്കോട് നടക്കാവ് സ്ക്കൂള്‍  രാജ്യത്തിന് തന്നെ മാതൃകയായ പശ്ചാത്തലത്തിലാണ് നഗരത്തിലെ മറ്റൊരു സ്കൂള്‍ കൂടി  മുഖം മിനുക്കുന്നത്.