വീടുകൾ കുടിയൊഴിപ്പിച്ചുള്ള റെയിൽവേ മേൽപാലം നിർമാണതിനെതിരെ നാട്ടുകാർ

വീടുകൾ കുടിയൊഴിപ്പിച്ച് എസ് ആകൃതിയിൽ തലശേരി കൊടുവള്ളിയിൽ റെയിൽവേ മേൽപാലം നിർമിക്കുന്നതിനെതിരെ നാട്ടുകാർ. ആരെയും കുടിയൊഴിപ്പിക്കാതെ സുരക്ഷിതമായി പാലം നിർമിക്കാൻ സ്ഥലമുണ്ടെങ്കിലും അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി.

കൊടുവള്ളി ഗെയ്റ്റ് അടച്ചാൽ ദേശീയ പാതയിലും പിണറായി ഭാഗത്തേക്കും ഗതാഗതകുരുക്ക് രൂക്ഷമാണ്. ഇതിന് പരിഹാരമായാണ് മേൽപാലം നിർമിക്കുന്നത്. നിലവിലെ സർവേ പ്രകാരം ആറ് വീടുകളും നാല് കടകളും ഉൾപ്പടെ ഇരുപത്തിരണ്ട് പേർ ഭൂമി വിട്ട് നൽകേണ്ടിവരും.

നിര്‍ദേശങ്ങളും പരാതികളും സര്‍ക്കാരിനെ ബോധിപ്പിച്ചെങ്കിലും ഇതുവരെ അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. നാട്ടുകാര്‍ കണ്ടെത്തിയ ബദല്‍പാതയില്‍ വീടുകളില്ലെങ്കിലും കണ്ടല്‍ക്കാടുകളുണ്ടെന്ന് അധികൃതര്‍ പറയുന്നു.