ഇന്ധന വില കുതിച്ചുയരുമ്പോള്‍ കുതിര സവാരിയെ പ്രോല്‍സാഹിപ്പിച്ച് യുവാക്കള്‍

ഇന്ധന വില കുതിച്ചുയരുമ്പോള്‍ കുതിര സവാരിയെ പ്രോല്‍സാഹിപ്പിക്കുകയാണ് മലപ്പുറം തിരൂര്‍ വെട്ടത്തെ ഒരു കൂട്ടം യുവാക്കള്‍. ഹര്‍ത്താല്‍ ദിനത്തില്‍ കൂടുതല്‍ പേരെ കുതിരസവാരി പഠിപ്പിക്കുകയാണിവര്‍.

ഇന്നത്തെ കാലഘട്ടത്തില്‍ കുതിര സവാരിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണിവര്‍.ഇന്ധന വില ദിനം പ്രതി വര്‍ധിക്കുമ്പോള്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.കുതിരസവാരി പഠിച്ചാല്‍ പണച്ചെലവില്ലാതെ യാത്ര ചെയ്യാം

നിലവില്‍ 450 പേരെ മലബാര്‍ ഹോഴ്സ് റൈഡേഴ്സ് ഫൗണ്ടേഷന്റെ കീഴില്‍ കുതിര സവാരി പഠിക്കുന്നുണ്ട്.സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആറായിരത്തോളം പേര്‍ ഇതിനകം പഠിച്ചു കഴിഞ്ഞു