കാട്ടുപോത്തിനെ വേട്ടയാടിയെന്നാരോപിച്ച് ജയ്മോനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധം തുടരുന്നു

കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസില്‍ പ്രതിയാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയതായി കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി ജയ്മോന്‍ തയ്യില്‍. വീട്ടുകാരെ വിവരമറിയിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അസഭ്യവര്‍ഷം ചൊരിഞ്ഞായിരുന്നു മര്‍ദനം. ഉപദ്രവിച്ചിട്ടില്ലെന്ന് രേഖാമൂലം എഴുതിവാങ്ങിയ ശേഷമാണ് കുടിവെള്ളം പോലും നല്‍കിയതെന്നും ജയ്മോന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മകനെതിരായ മുഴുവന്‍ കേസും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജയ്മോന്റെ മാതാവ് വല്‍സ പെരുവണ്ണാമൂഴി റേഞ്ച് ഓഫിസിന് മുന്നില്‍ നടത്തുന്ന നിരാഹാരസമരം 

അഞ്ചാംദിവസത്തിലേക്ക് കടന്നു. ബി.എല്‍.അരുണ്‍ തയാറാക്കിയ റിപ്പോര്‍ട്ട്.