ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി നിർവഹണ ഘട്ടത്തിലേക്ക്. പുഴയുടെ പാരിസ്ഥിതിക സുരക്ഷിതത്വം ലക്ഷ്യമിടുന്ന മാര്‍ഗരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റപ്പാലത്ത് നിർവഹിക്കും.  

പാലക്കാട് ജില്ലാ പഞ്ചായത്തും ഹരിത കേരള മിഷനും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും ചേർന്നാണ് ഭാരതപ്പുഴയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നത്. പോഷക നദികളേയും തണ്ണീർത്തടങ്ങളേയും ഇതര ജലാശയങ്ങളേയും പുനരുജീവിപ്പിച്ചു പുഴ സംരക്ഷിക്കാനാണ് പദ്ധതി. ഇതിനായി ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളും ഏഴു നഗരസഭകളും നീർത്തട പ്ലാനുകൾ തയ്യാറാക്കി. ഇവ സംയോജിപ്പിച്ചാണ് നിർവഹണ പ്ലാൻ ക്രമീകരിച്ചിരിക്കുന്നത്.പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് പുനരുജ്ജീവനപ്രവർത്തനങ്ങൾ തുടങ്ങാനാണ് തീരുമാനം. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഒറ്റപ്പാലം ബിഇഎംയുപി സ്കൂളിലാണ് ചടങ്ങ് ക്രമികരിച്ചിരിക്കുന്നത്.