ദേശീയപാത വികസന സർവേ നടപടിക്ക് വേഗമേറുന്നു

മലപ്പുറം ജില്ലയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വേ നടപടിക്ക് വേഗമേറുന്നു. 15 പ്രവര്‍ത്തി ദിവസത്തിനകം ജില്ലയിലെ സര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പൊലിസ് സുരക്ഷയിലാണ് മൂന്നാം ദിവസത്തെയും സര്‍വേ കുറ്റിപ്പുറത്ത് നടന്നത്.സര്‍വേക്കായി മൂന്നു യൂണിറ്റുകള്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു യൂണിറ്റാണ് എത്തിയത്.നിശ്ചിത സമയത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കേണ്ടതിനാല്‍ രാവിലെ ആറു മണിക്കു തന്നെ ഭൂമി അളന്നു തുടങ്ങിയിരുന്നു.പൊതു ഭൂമിക്കുപുറമെ റോഡരികിലെ സ്വകാര്യവ്യക്തികളുടെ ഭൂമിയിലും ഇന്ന് സര്‍വേ നടന്നു.സ്വകാര്യ ഭൂമിയിലെ സര്‍വേക്ക് ഡപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍ നേതൃത്വം നല്‍കി.പ്രതിഷേധങ്ങള്‍ ഒന്നും ഇല്ലാതെയാതെ നടപടി പൂര്‍ത്തിയാക്കിയത്. 

ദേശീയ പാതയില്‍ സെന്‍്ട്രല്‍ ലൈന്‍ രേഖപ്പെടുത്ത ജോലികള്‍ ഉച്ചക്ക് ശേഷവും തുടരും. സര്‍വേയുടെ ഭാഗമായി പതിച്ച കല്ലുകള്‍ നീക്കം ചെയ്താല്‍ ക്രിമിനല്‍ കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ഒരു ദിവസം നാലു കിലോമീറ്റര്‍ വീതം പൂര്‍ത്തിയാക്കുയാണ് ലക്ഷ്യം.അതേ സമയം ആതവനാട് പഞ്ചായത്തില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം വിളിച്ച  യോഗം നാളെ നടക്കും