ദേശീയപാത ബൈപാസ് നിർമാണത്തിനെതിരെ അത്താഴക്കുന്നിൽ പ്രതിഷേധം

ദേശീയപാത ബൈപാസ് നിർമാണത്തിനെതിരെ കണ്ണൂർ ചിറക്കൽ അത്താഴക്കുന്നിലും പ്രതിഷേധം. അശാസ്ത്രീയമായ അലെൻമെന്റ് കാരണം അമ്പതോളം വീടുകൾ കുഴിയൊഴിപ്പിക്കപ്പെടുമെന്നാരോപിച്ചാണ് നാട്ടുകാർ കുടിൽ കെട്ടി സമരം ചെയ്യുന്നത്. 

വികസനത്തിന്റെ പേരിൽ അന്യായമായി കുടിയൊഴിപ്പിക്കുന്നുവെന്നാണ് സമരക്കാരുടെ പരാതി. നിർദിഷ്ട അത്താഴക്കുന്ന് ചിറക്കൽ തുരുത്തി അലൈൻമെന്റ് മാറ്റി വീടുകളൊന്നും നഷ്ട്ടപ്പെടാത്ത രീതിയിൽ ബൈപാസ് നിർമിക്കണമെന്നും നാട്ടുകാർ പറയുന്നു. 

വളവുകളില്ലാതെ കുറഞ്ഞ ദൂരത്തിൽ റോഡ് നിർമിക്കാനുള്ള അലൈൻമെന്റും നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സർക്കാരോ ദേശീയപാത അധികൃതരോ സമരക്കാരുടെ നിർദേശങ്ങൾ പരിശോധിക്കാൻ തയ്യാറായിട്ടില്ല. ബി.ഒ.ടി.ഒഴിവാക്കി സർക്കാർ തന്നെ ബൈപാസ് നിർമിക്കണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്. സർക്കാരിൽനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തിപ്പെടുത്താനാണ് തീരുമാനം.