പറമ്പിക്കുളം അണക്കെട്ടില്‍ നിന്ന് ജലവിതരണം തുടരണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

പറമ്പിക്കുളം അണക്കെട്ടില്‍ നിന്ന് കേരളത്തിന് അര്‍ഹതപ്പെട്ട ജലവിതരണം തുടരണമെന്നാവശ്യപ്പെട്ട് പാലക്കാട്ട് കര്‍ഷക പ്രതിഷേധം. കിഴക്കന്‍ മേഖലയിലെ അതിര്‍ത്തി റോഡുകള്‍ കര്‍ഷകര്‍ ഉപരോധിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹാമെന്ന പതിവ് രീതിക്ക് മാറ്റം വേണമെന്നാണ് കര്‍ഷകരുടെ നിലപാട്. 

കേരളത്തിന് അര്‍ഹതപ്പെട്ട വെളളം ലഭിക്കാതിരിക്കുമ്പോള്‍ പ്രതിഷേധമുയര്‍ത്തി തമിഴ്നാടിനോട് വെളളം ചോദിക്കുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്. കഴിഞ്ഞ രാത്രിയില്‍ ജലവിതരണം പൂര്‍ണമായും തടസപ്പെട്ടതോടെ േകരള അതിര്‍ത്തിയില്‍ മീനാക്ഷിപുരം, ഗോപാലപുരം എന്നിവിടങ്ങളില്‍ കര്‍ഷകര്‍ റോഡ‍് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുളള ചരക്കുനീക്കം പൂര്‍ണമായും തടസപ്പെടുംവിധം സമരം ശക്തമാക്കാനാണ് കര്‍ഷകര്‍ ഉള്‍പ്പെട്ട വിവിധ സംഘടനകളുടെ തീരുമാനം. 

പറമ്പിക്കുളം അണക്കെട്ടില്‍ നിന്ന് കോണ്ടൂര്‍ കനാല്‍ വഴി ആളിയാറിലേക്ക് വെളളമെത്തിയാലെ കേരളത്തിന് പ്രയോജനപ്പെടു. അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ ൈകകാര്യം െചയ്യുന്ന ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരം സെക്കന്‍ഡില്‍ നാനൂറ് ഘനഅടി തോതില്‍ വെളളം ഫെബ്രുവരി 15 വരെ തമിഴ്നാട് നല്‍കണം. ഇത് നേടിയെടുക്കുന്നതിന് വീണ്ടും ചര്‍ച്ച തുടരുമെന്ന് കേരളത്തിന്റെ നിലപാട്. വൈകാരികമായി നേടിടാതെ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.