ഹോര്‍ടികോര്‍പ്പ് ഗോഡൗണില്‍ പച്ചക്കറികള്‍ നശിക്കുന്നു

കോഴിക്കോട്ടെ ഹോര്‍ടികോര്‍പ്പ് ഗോഡൗണില്‍ പച്ചക്കറികള്‍ വിതരണം ചെയ്യാനാകാതെ നശിക്കുന്നു. കര്‍ഷകരില്‍ നിന്ന് നേരിട്ടെടുത്തതും ലേലത്തില്‍ വാങ്ങിയതുമെല്ലാം ഉള്‍പ്പെടെയാണ് ചീഞ്ഞളിഞ്ഞത്. നല്ലതും ചീഞ്ഞളിഞ്ഞതുമായ പച്ചക്കറികള്‍ ഇതുപോലെ വേര്‍തിരിക്കാതെ മാര്‍ക്കറ്റ് വളപ്പില്‍ എടുത്ത കുഴിയില്‍ തള്ളുകയാണ്. 

വെള്ളരി, തക്കാളി, പടവലം, നേന്ത്രക്കുല, കപ്പ എന്നിവയാണ് വിതരണം ചെയ്യാനാകാതെ നശിച്ചത്. മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ നിന്നെത്തിയ പച്ചക്കറികളും ഇതില്‍ ഉള്‍പ്പെടുന്നു. 

എന്നാല്‍ ആവശ്യമില്ലെങ്കിലും കൂടുതല്‍ പച്ചക്കറികള്‍ എടുക്കേണ്ടി വരുന്നതാണ് പ്രശ്നത്തിന് കാരണം എന്നാണ് അധികൃതരുടെ വാദം. കര്‍ഷകര്‍ക്ക് നഷ്ടം വരാതിരിക്കാന്‍ ആവശ്യമില്ലെങ്കിലും പച്ചക്കറികള്‍ ഏറ്റെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 

എന്നാല്‍ ഗോഡൗണിലെത്തുന്ന പച്ചക്കറികള്‍ കൃത്യസമയത്ത് കടകളിലേയ്ക്ക് എത്തിക്കാന്‍ ആരും മുന്‍കൈ എടുക്കാത്തതിനാലാണ് പച്ചക്കറികള്‍ ബാക്കി വരുന്നത് എന്നാണ് സാധാരണക്കാര്‍ പറയുന്നത്. 

മാര്‍ക്കറ്റ് വിലയേക്കാള്‍ പത്ത് ശതമാനം അധികം നല്‍കി കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളാണ് ഇങ്ങനെ നശിക്കുന്നത്. ഇത്രയൊക്കെ മതിയെന്ന് കരുതുന്ന ഉദ്യോഗസ്ഥരല്ലെങ്കില്‍ മറ്റാരാണ് ഇതിനുത്തരവാദികള്