ശാന്തിനഗര്‍ കോളനിയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകള്‍ തീരദേശ നിയമത്തിന്റെ കുരുക്കില്

കോഴിക്കോട് ശാന്തിനഗര്‍ കോളനിയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകള്‍ തീരദേശ നിയമത്തിന്റെ കുരുക്കില്‍. സി.ആര്‍.ഇസഡിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച 250ല്‍ പരം വീടുകള്‍ക്ക് ആറ് വര്‍ഷം കഴിഞ്ഞിട്ടും നഗരസഭ വീട്ടുനമ്പര്‍ അനുവദിച്ചിട്ടില്ല. 

സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളാണിതെല്ലാം പക്ഷെ സര്‍ക്കാരിന്റെ കണക്കില്‍ ഇല്ല. സിആര്‍ഇസഡ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഭൂമിയില്‍ വീട് വെയ്ക്കാന്‍ സര്‍ക്കാര്‍ എല്ലാ ഒത്താശകളും ചെയ്തെങ്കിലും അനുമതി മാത്രം വാങ്ങിയില്ല.അത് കൊണ്ട്തന്നെ ശാന്തിനഗര്‍ കോളനിയിലെ 218 വീടുകള്‍ക്കും ആറ് വര്‍ഷത്തിനിപ്പുറവും കോഴിക്കോട് കോര്‍പ്പറേഷന്‍ വീട്ട് നമ്പര്‍ നല്‍കിയിട്ടില്ല. 

വീട്ടുനമ്പര്‍ ഇല്ലാത്തിനാല്‍ പലര്‍ക്കും റേഷന്‍കാര്‍ഡില്ല ,കുടിവെള്ള പൈപ്പ് ലൈനും ഗ്യാസ് കണക്ഷനും അപേക്ഷിക്കാന്‍ പോലും സാധിക്കുന്നില്ല. 

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കപേക്ഷിക്കുമ്പോഴെല്ലാം ശാന്തിനഗര്‍ നിവാസികള്‍ വീട്ടുനമ്പര്‍ കോളം ഒഴിച്ചിടും.ഇനിയും വൈകിയാല്‍ കലക്ട്രേറ്റ് പടിക്കല്‍ സമരമിരിക്കാനാണ് കോളനിനിവാസികളുടെ തീരുമാനം