ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം താളംതെറ്റി

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം താളംതെറ്റി. പദ്ധതിക്കായി സര്‍വശിക്ഷാ അഭിയാന്‍ നീക്കിവെച്ച മുപ്പതുകോടി രൂപയാണ് നഷ്ടത്തിലായത്. കരാര്‍ ഏറ്റെടുത്ത കമ്പനി വീഴ്ച വരുത്തുകയായിരുന്നു. 

കണ്ണട, ശ്രവണസഹായി, വീല്‍ച്ചെയര്‍, വാക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതി. എസ്.എസ്.എയുടെ നേതൃത്വത്തില്‍ ഒാരോ ജില്ലയില്‍ നിന്നും ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തി ഉപകരണങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കും. കരാര്‍ പ്രകാരം മുഴുവന്‍ ഉപകരണങ്ങളും നല്‍കേണ്ടത് കഴിഞ്ഞ ഒാഗസ്റ്റിലായിരുന്നു. എന്നാല്‍ ഉപകരണങ്ങളില്‍ പകുതിയെണ്ണം മാത്രമേ ലഭ്യമാക്കിയിട്ടുള്ളു. ഇനി ലഭിച്ചവയാവട്ടെ പാകമായ അളവിലുമല്ല. 

എസ്.എസ്.എ ടെന്‍ഡര്‍ വിളിച്ച് ഉപകരണങ്ങള്‍ വാങ്ങുന്നതായിരുന്നു മുന്‍വര്‍ഷങ്ങളിലെ പതിവ്. എന്നാല്‍ സാമ്പത്തിക ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് പദ്ധതിയുടെ ചുമതല ഈവര്‍ഷം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു. 

ഒാരോ ജില്ലയിലും ആവശ്യമായ ഉപകരണങ്ങള്‍ പ്രാദേശികമായി വാങ്ങാനാണ് എസ്.എസ്.എയുടെ പുതിയ നിര്‍േദശം.