കൊച്ചി വാട്ടർ മെട്രോയുടെ ഫോർട്ടുകൊച്ചി സർവീസ് ആരംഭിച്ചു

കൊച്ചി വാട്ടർ മെട്രോയുടെ ഫോർട്ടുകൊച്ചി സർവീസ് ആരംഭിച്ചു. രാവിലെ പത്തിന് ഹൈക്കോടതി ജംക്ഷൻ ടെർമിനലിൽനിന്ന് അതിഥികളുമായാണ് ആദ്യ സർവീസ് നടത്തിയത്. ഇന്നു മുതൽ അരമണിക്കൂർ ഇടവേളയിൽ സർവീസ് ഉണ്ടായിരിക്കും.

കൊച്ചിയുടെ വിനോദസഞ്ചാര ഭൂപടത്തിൽ  ഇനി മുതൽ പുതിയൊരു ഇനം കൂടി. ഫോർട്ടു കൊച്ചിയിലേക്ക് വാട്ടർ മെട്രോയിൽ ഒരു യാത്ര. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായതിനാൽ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു ഏറെ കാത്തിരുന്ന റൂട്ടിലെ സർവീസ് തുടക്കം. രാവിലെ പത്തിന് ഹൈക്കോടതി ജംക്ഷൻ ടെർമിനലിൽനിന്ന് അതിഥികളുമായാണ് ആദ്യ സർവീസ് നടത്തിയത്.  ലോകോത്തരനിലവാരത്തിലുള്ള യാത്രാനുഭവമാണ് സഞ്ചാരികൾക്ക് ലഭിക്കുന്നതെന്ന് ആദ്യ യാത്രയിൽ പങ്കാളിയായ സന്തോഷ് ജോർജ് കുളങ്ങര.

 ഹൈക്കോർട്ട് ജംക്ഷൻ ടെർമിനലിൽനിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതോടെ പത്ത് ടെർമിനലുകളിലേക്കും അഞ്ച് റൂട്ടുകളിലേക്കും വാട്ടർ മെട്രോയ്ക്ക് സർവീസ് ആയി.