പന്തുരുളേണ്ട മൈതാനത്ത് ഉയരുന്നത് കൂറ്റന്‍ പന്തൽ; പ്രതിഷേധം

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം  പൊതുപരിപാടികള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിനെതിരെ കായികതാരങ്ങളും പ്രതിപക്ഷപാര്‍ട്ടികളും പ്രതിഷേധിച്ചു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിനാണ് ഇപ്പോള്‍ സ്റ്റേഡിയം വേദിയാകുന്നത്. 

പന്തുരുളേണ്ട മൈതാനത്ത് ഉയരുന്നത് കൂറ്റന്‍ പന്തല്‍. കഴിഞ്ഞ രണ്ടുമാസമായി സ്റ്റേഡിയം ഇങ്ങനെയൊക്കെയാണ്. ആദ്യം എം.ജി.യൂണിവേഴ്സിറ്റി കലോല്‍സവം, പിന്നാലെ ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനം. ഇപ്പോള്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന വിപണന മേള.

സ്റ്റേഡിയം മറ്റു പരിപാടികള്‍ക്ക് വിട്ടു നല്‍കില്ലെന്നായിരുന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുഖ്യ വാഗ്ദാനം. ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ആവശ്യപ്രകാരമാണ് മേളയ്ക്കായി സ്റ്റേഡിയം വിട്ടു നൽകിയതെന്നാണ് നഗരസഭയുടെ വിശദീകരണം.