അത്തം പുലരുംമുൻപേ ആലുവ സേവികാസമാജത്തിൽ ഓണപ്പൂവിളി ഉയർന്നു

അത്തം പുലരുംമുൻപേ ആലുവ ശ്രീനാരായണഗിരി സേവികാസമാജത്തിൽ ഓണപ്പൂവിളി ഉയർന്നു. സമാജത്തിലെ അന്തേവാസികളായ നിരാലംബരായ മുത്തശ്ശിമാർക്ക് ഓണപ്പുടവകളും ഓണപാട്ടുകളുമായി കോഴിക്കോട്ടുനിന്നുമെത്തിയ സുമനസ്സുകളാണ് ഓണാഘോഷമൊരുക്കിയത്. 

താളംതെറ്റിയ ജീവിതത്തിന്റെ സായന്തനത്തിലും  ഓണപാട്ടിനൊപ്പം താളം തട്ടുകയാണിവർ. ഓരോ ഓണക്കാലത്തും പാട്ടുകളും ഓണപുടവുകളുമായി സേവികാസമാജത്തിന്റെ പടികടന്നു ഓരോരുത്തർ എത്താറുണ്ട്. സ്വന്തക്കാർ ആരും തിരഞ്ഞുവരാറില്ലെങ്കിലും വിരുന്നെത്തുന്നവരെ സ്വന്തമായികണ്ടു ഈ അമ്മൂമ്മമാർ ഓണമാഘോഷിക്കും 

പത്തുമക്കളും പേരമക്കളും ഉള്ളവര്പോലും ഉണ്ട് ഇക്കൂട്ടത്തിൽ പക്ഷെ വര്ഷങ്ങളായി ഇവരുടെ ഓണം അനാഥമാണ്‌. പോയകാലത്തിന്റെ ഓർമ്മകൾ മാത്രമാണ് ഇവർക്ക് ഓണം.തിരിച്ചുകിട്ടാത്ത നന്മകളുടെ ഓണം.