പെരിയാറിൽ വീണ്ടും ജലനിരപ്പുയർന്നു; ആശങ്കയോടെ നൂറ് കണക്കിന് കുടുംബങ്ങൾ

ഇടമലയാർ ഡാമിലെ മുഴുവൻ ഷട്ടറുകളും വീണ്ടും ഉയർത്തിയതോടെ പെരിയാറിൽ വീണ്ടും ജലനിരപ്പുയർന്നു. അണക്കെട്ടിലെ ജലനിരപ്പ് 168 അടിയായി ക്രമീകരിക്കാനാണ് ഡാമിൽ നിന്ന് വീണ്ടും വെള്ളം ഒഴുക്കി തുടങ്ങിയത്. പെരിയാറിന്റെ ഇരുകരകളിലേയും വീടുകൾ വീണ്ടും വെള്ളക്കെട്ട് ഭീതിയിലാണ്

പെരിയാറിന്റെ കൈവഴിയായ പുഴകളുടേയും തോടിന്റെയും കരകളിൽ താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളുടെ ആശങ്ക രേവതിയുടേതിന് സമാനം തന്നെ. പലരും ക്യാംപുകളിൽ നിന്ന് ഇന്നലെ രാവിലെയാണ് വീടുകളിൽ മടങ്ങിയെത്തിയത്. ചെളിക്കുളമായ വീടും പരിസരവും അടിച്ചു കഴുകി വൃത്തിയാക്കി. സമാധാനത്തോടെ തല ചായ്ക്കാനൊരുങ്ങിയപ്പോൾ വീണ്ടുമിതാ വെള്ളം ഇരച്ചെത്തന്നു. തിരികെ ക്യാംപുകളിലേക്ക് മടങ്ങാൻ വയ്യ.

ആലുവ മണപ്പുറവും വീണ്ടും മുങ്ങി തുടങ്ങി ഇടമലയാറിലെ ജലനിരപ്പ് ക്രമീകരിച്ച് നിർത്താനാണ് ഷട്ടറിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയത്.

കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പും ചങ്കിടിപ്പ് കൂട്ടുന്നു. എറണാകുളം ജില്ലയിൽ 17 ദുരിതാശ്വാസ ക്യാംപുകളിലായി 4000 ത്തോളം പേരാണ് കഴിയുന്നത്