2047 ല്‍ വികസിത ഇന്ത്യ ലക്ഷ്യം; 25 കോടി ദരിദ്രരെ കരകയറ്റി: ധനമന്ത്രി

HIGHLIGHTS
  • അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു
  • ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി
  • ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ പ്രാധാന്യം
budget-nirmala-begin-01
SHARE

2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. 25 കോടി ജനങ്ങളുടെ ദാരിദ്ര്യം തുടച്ചുനീക്കിയെന്നും അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടെന്നും ധനമന്ത്രി അവകാശപ്പെട്ടു.

കഴിഞ്ഞ 10 വര്‍ഷം രാജ്യത്ത് വലിയ സാമൂഹിക സാമ്പത്തിക മാറ്റത്തിന് തുടക്കമിട്ടുവെന്നും ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയെന്നും അവര്‍ പറഞ്ഞു. ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കി. അവരുടെ ആവശ്യങ്ങളെ പരിഗണിച്ചു. ഈ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍  കഴി‍ഞ്ഞുവെന്നും ദരിദ്രരുടെ ഉന്നമനത്തിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

Indian economy witnessed positive transformation in the last 10 years claims FM Nirmala Sitharaman

MORE IN UNION BUDGET 2024
SHOW MORE