ജനസംഖ്യ വര്‍ധന പഠിക്കും; ലക്ഷദ്വീപിലേക്ക് കൂടുതല്‍ വികസനം; ധനമന്ത്രി

HIGHLIGHTS
  • 'മാതൃ-ശിശു സംരക്ഷണത്തിനായി അംഗനവാടികള്‍ വഴി പ്രത്യേക പദ്ധതി'
  • '9–14 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വാക്സിനേഷന്‍ ഉറപ്പാക്കും'
  • 'ടൂറിസം വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് സഹായം'
tourism-develop-budget-01
SHARE

രാജ്യത്തെ ജനസംഖ്യ വര്‍ധന പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മാതൃശിശു സംരക്ഷണത്തിനായി അംഗനവാടികള്‍ വഴി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. മികച്ച പോഷകാഹാരം അംഗനവാടികളിലൂടെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ ഗര്‍ഭാശയ അര്‍ബുദം ചെറുക്കുന്നതിനായി 9–14 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വാക്സിനേഷന്‍ ഉറപ്പാക്കുമെന്നും അവര്‍ വ്യക്തമാക്കി.

ലോകോത്തര നിലവാരത്തില്‍ ടൂറിസം വികസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും. ലക്ഷദ്വീപില്‍ ഉള്‍പ്പടെ കൂടുതല്‍ വികസനം കൊണ്ടുവരുമെന്നും അവര്‍ വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പലിശരഹിത വായ്പകള്‍ നല്‍കും. കരകൗശല മേഖലയുടെ വികസനത്തിനും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. എല്ലാവരെയും വികസന പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിന്‍റെ ഭാഗമായി ഭിന്നശേഷിക്കാരെയും ട്രാന്‍സ്ജെന്‍ഡറുകളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 

Union Budget 2024: Will appoint expert committee to study population; Niramal Sitharaman

MORE IN BREAKING NEWS
SHOW MORE