ട്രെയിനുകള്‍ 'വന്ദേഭാരത്' നിലവാരത്തിലേക്ക്; മൂന്ന് പുതിയ റെയില്‍വേ ഇടനാഴികള്‍

HIGHLIGHTS
  • 'ഇടനാഴികള്‍ നിര്‍മിക്കുക 'പ്രധാനമന്ത്രി ഗാഡി ശക്തി' പദ്ധതിയില്‍'
  • ' 40,000 ട്രെയിന്‍ ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലേക്ക്'
  • 'കൂടുതല്‍ നഗരങ്ങളിലേക്ക് വന്ദേഭാരത് ട്രെയിനുകള്‍'
vande-bharat-bogies-01
SHARE

രാജ്യത്ത് മൂന്ന് പുതിയ റെയില്‍ ഇടനാഴികള്‍ നിര്‍മിക്കുമെന്ന് ഇടക്കാല ബജറ്റില്‍ പ്രഖ്യാപനം. ഊര്‍ജ–ധാതു–സിമന്‍റ് ഇടനാഴി, തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി, അതിവേഗ ഇടനാഴിയെന്നിവയാണ് പുതിയതായി നിര്‍മിക്കുക. 'പ്രധാനമന്ത്രി ഗാഡി ശക്തി' സ്കീമിന് കീഴിലാകും ഇവ നിര്‍മിക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി. 40,000 ട്രെയിന്‍ ബോഗികള്‍ വന്ദേഭാരത് ബോഗികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തും. കൂടുതല്‍ നഗരങ്ങളിലേക്ക് വന്ദേഭാരത് ട്രെയിനുകളെത്തുമെന്നും മന്ത്രി പറഞ്ഞു.

പലിശരഹിത വായ്പയായി 75,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കും. പിഎം മല്‍സ്യ സമ്പദ് പദ്ധതിയുടെ ഭാഗമായി അക്വാ കള്‍ച്ചര്‍ പ്രോല്‍സാഹിപ്പിക്കും.  ഇതോടെ സീഫുഡ് കയറ്റുമതി ഒരു ലക്ഷം കോടിയാക്കി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Three railway corridors announced, 40,000 rail bogies will be converted to Vande Bharat coaches

MORE IN UNION BUDGET 2024
SHOW MORE