ഇടക്കാല ബജറ്റ് ഇന്ന്; വലിയ പ്രഖ്യാപനങ്ങളുണ്ടാവില്ല; കാത്ത് രാജ്യം

HIGHLIGHTS
  • ബജറ്റവതരണം രാവിലെ 11 ന്
  • പിഎം കിസാന്‍ സമ്മാന്‍ നിധി വഴിയുള്ള ധനസഹായം കൂട്ടിയേക്കും
  • പ്രധാനമന്ത്രി ഭവന പദ്ധതിക്കും നീക്കിയിരിപ്പുണ്ടാകും
  • അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍
nirmala-budget-interim-01
SHARE

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായതിനാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുവേണ്ടിയുള്ള, വലിയ പ്രഖ്യാപനങ്ങളില്ലാത്ത ഇടക്കാല ബജറ്റായിരിക്കും അവതരിപ്പിക്കുക. പിഎം കിസാന്‍ സമ്മാന്‍ നിധി വഴിയുള്ള ധനസഹായം ഒന്‍പതിനായിരം രൂപയാക്കി ഉയര്‍ത്തിയേക്കും. പ്രധാനമന്ത്രി ഭവന പദ്ധതിക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനും നിര്‍മല സീതാരാമന്‍റെ ആറാമത്തെ ബജറ്റ് പ്രസംഗത്തില്‍ നീക്കിയിരിപ്പുണ്ടാകും.  ഗ്രാമീണ,കാര്‍ഷിക മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിക്കും. അടിസ്ഥാന സൗകര്യ വികസനം, ഹരിതോര്‍ജ്ജം, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് പ്രോല്‍സാഹനം ലഭിക്കും. ഇടത്തരക്കാര്‍ക്കായി ചെറിയ നികുതി ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Finance Minister Nirmala Sitharaman to present Interim Budget today

MORE IN BREAKING NEWS
SHOW MORE