ചാലക്കുടിയില്‍ യുഡിഎഫിനെ വെട്ടിലാക്കി ട്വന്റി ട്വന്റി; എല്‍ഡിഎഫ് തൊട്ടടുത്തെന്ന് സർവേ

chalakkudy-benny-11
SHARE

ചാലക്കുടിയില്‍ യുഡിഎഫിന് അങ്കലാപ്പ് കൂടും. വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ് പ്രവചിച്ച് മനോരമന്യൂസ്–വിഎംആര്‍ പ്രീ–പോള്‍ സർവേ. 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10.8 ശതമാനം വോട്ട് കുറയുമെന്നാണ് പ്രവചനം. മറ്റുകക്ഷികളുടെ വോട്ട് 10.7 ശതമാനം വര്‍ധിക്കും. മറ്റുകക്ഷികള്‍ക്കും സ്വതന്ത്രര്‍ക്കും ആകെ ലഭിക്കുന്ന വോട്ട് വിഹിതം 12.88 ശതമാനമാണ്. ഇതില്‍ 11.84 ശതമാനവും ട്വന്റി ട്വന്റിക്കാണ്. ഇതോടെ യുഡിഎഫ് വിഹിതം 37 ശതമാനമായി കുറയും. ട്വന്‍റി ട്വന്‍റി പിടിക്കുന്ന വോട്ട് കൂടുതലും യുഡിഎഫില്‍ നിന്നാണ് എന്നത് ഈ സീറ്റില്‍ അട്ടിമറി സാധ്യതയ്ക്കുപോലും കളമൊരുക്കുന്നു. എല്‍ഡിഎഫിന് പ്രവചിക്കുന്ന വോട്ട് ഷെയര്‍ 32.14 ശതമാനമാണ്. എന്‍ഡിഎയുടേത് 17.98 ശതമാനവും. എല്‍ഡിഎഫ് വോട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2.32 ശതമാനം വോട്ട് കുറയാം. എന്‍ഡിഎ വോട്ട് 2.42 ശതമാനം കൂടുകയും ചെയ്യുന്നു. 

chalakkudy-vote-11

കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി, അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട് മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ചാലക്കുടി ലോക്സഭാ സീറ്റ്. ഇതില്‍ മിക്കതും യുഡിഎഫ് മണ്ഡലങ്ങളാണ്. രണ്ടുവട്ടം നിയമസഭാംഗമായ ശേഷമാണ് ബെന്നി ബെഹനാന്‍ 2019ല്‍ ലോക്സഭയിലേക്ക് മാറ്റുരച്ചത്. സിറ്റിങ് എംപിയും സിനിമാതാരവുമായ ഇന്നസെന്റായിരുന്നു എതിരാളി. 1,32,274 വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷത്തിന് ബെന്നി വിജയിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ 1,54,159 വോട്ട്  (15.57%) നേടി. ഇക്കുറി മുന്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ബെന്നിയുടെ എതിരാളി. ബിജെപിയില്‍ നിന്ന് മണ്ഡലം ഏറ്റെടുത്ത ബിഡിജെഎസ് കെ.എ.ഉണ്ണിക്കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കി.

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

UDF faces tough battle in Chalakudy. Will Twenty Twenty may play the spoilsport, says Manorama News-VMR Pre-poll Survey.

MORE IN Pre-poll Survey 2024
SHOW MORE