‘അയോധ്യ’ കേന്ദ്ര നേട്ടമല്ലെന്ന് 54‌%; മതേതര സ്വഭാവം നഷ്ടമാകുന്നെന്ന് 51%: സര്‍വേ

prepoll-questions-11
SHARE

എന്തൊക്കെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടം? അയോധ്യ ക്ഷേത്രമോ, വികസനമോ? മനോരമന്യൂസ്–വി.എം.ആര്‍ പ്രീപോള്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ 10 ശതമാനം ആളുകളാണ് വികസനം കേന്ദ്രത്തിന്‍റെ നേട്ടമായി കണക്കാക്കുന്നത്.  കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ നേട്ടമായി കണക്കാക്കുന്നവര്‍ 07 ശതമാനവും പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്തത് നേട്ടമെന്ന് കരുതുന്നവര്‍ 09 ശതമാനവുമാണ്. അയോധ്യ ക്ഷേത്രം കേന്ദ്രത്തിന്‍റെ നേട്ടമായി കണക്കാക്കുന്നത് 9 ശതമാനം ആളുകളാണ്. ക്ഷേമപദ്ധതികളാണ് നേട്ടമെന്ന് 11 ശതമാനം ആളുകളും വന്ദേഭാരത് നേട്ടമെന്ന് 12 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.  13 ശതമാനം വീതം ആളുകള്‍ വനിതാസംവരണ നിയമത്തെയും പൗരത്വനിയമഭേദഗതിയെയും നേട്ടമായി കണക്കാക്കുന്നു. 

വിലക്കയറ്റം, കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, വര്‍ഗീയ ധ്രുവീകരണം, മണിപ്പൂര്‍ കലാപം എന്നിവ ഒരുപോലെ കേന്ദ്രത്തിന്‍റെ പരാജയമായി വിലയിരുത്തപ്പെടുന്നു. 11 ശതമാനം ആളുകളാണ് മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ കേന്ദ്രത്തിന്‍റെ പരാജയമെന്ന് അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ അധാര്‍മികതയാണ് പ്രശ്നമെന്ന് സര്‍വേയില്‍ പങ്കെടുത്ത 10 ശതമാനം ആളുകളും അദാനി ബന്ധമാണ് പരാജയമെന്ന് 6 ശതമാനം അഭിപ്രായപ്പെട്ടു. 

ayodhya-bjp

പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്ന അയോധ്യ ക്ഷേത്രം നിര്‍മിച്ച് ഉദ്ഘാടനം ചെയ്തത് കേന്ദ്രത്തിന്‍റെ നേട്ടമോ? അല്ലെന്നാണ് മനോരമന്യൂസ്–വി.എം.ആര്‍ പ്രീപോള്‍ സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം ആളുകളുടെയും അഭിപ്രായം. 38 ശതമാനം ആളുകള്‍ അയോധ്യ ക്ഷേത്രം കേന്ദ്രത്തിന്‍റെ നേട്ടമായി കണക്കാക്കുന്നു. 

central-govt-gain-1

ഇന്ത്യയുടെ മതേതര സ്വഭാവം നഷ്ടമാകുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത 51ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാല്‍ അത്തരം സാഹചര്യം നിലവിലില്ലെന്നാണ് 29 ശതമാനത്തിന്‍റെ വിലയിരുത്തല്‍. 

central-govt-failure-2

അയോധ്യയില്‍ മുസ്ലീങ്ങള്‍ക്ക് നീതി കിട്ടിയോ? കിട്ടിയില്ലെന്ന് തന്നെയാണ് ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം. 56 ശതമാനം ആളുകളാണ് അയോധ്യയിലെ മുസ്ലീങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് വിലയിരുത്തുന്നത്. നീതി കിട്ടിയെന്ന് 24 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്. 

ayodhya-muslims-1

പലസ്തീന്‍ പ്രശ്നത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 34 ശതമാനം ആളുകളുടെയും അഭിപ്രായപ്പെടുന്നു. ബിജെപി  നിലപാട് ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ 12 ശതമാനം. സിപിഎമ്മിനെ പിന്തുണയ്ക്കുന്നത് 25 ശതമാനം പേര്‍. മുസ്ലീം ലീഗ് സ്വീകരിച്ചതാണ് കൃത്യമായ നിലപാടെന്ന് 22 ശതമാനം പേര്‍ വിലയിരുത്തുന്നു.

palestine
MORE IN BREAKING NEWS
SHOW MORE